കേരളം

മിനിമം ചാര്‍ജ് 12 രൂപ;  വര്‍ധന കോവിഡ് കാലത്ത് മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് അന്‍പത് ശതമാനം വര്‍ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസയുടെ തോതിലാണ് ചാര്‍ജ് ഈടാക്കുന്നത്. അത് 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം. അങ്ങനെയേ യാത്ര ചെയ്യാനാകൂ. ജില്ലാ അതിര്‍ത്തിക്കുള്ളിലേ ബസുകള്‍ക്ക് ഓടുന്നുള്ളൂ. അങ്ങനെ വരുമ്പോള്‍, ബസ് ഓടിക്കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാന്‍ കോവിഡ് ഘട്ടത്തില്‍ ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത് കോവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം.ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ