കേരളം

വെർച്വൽ ക്യു ആപ്പിന്റെ ട്രയൽ തുടങ്ങി; മദ്യവിതരണത്തിന്‌ ഒരുക്കം ആരംഭിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കാൻ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയൽ തുടങ്ങി. എറണാകുളത്തെ സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പ്‌ തയ്യാറാക്കിയത്. മദ്യവിൽപ്പന സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കുമെന്നും വ്യാഴാഴ്ചയോടെ മദ്യവിതരണം തുടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

ഔട്ട്‌ലറ്റുകളിൽ മദ്യവിതരണത്തിന്‌ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേർ മദ്യം വാങ്ങാൻ എത്തുമെന്നാണ്‌ കണക്കാക്കുന്നത്‌. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകൾ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. സമയം അനുസരിച്ച്‌ ടോക്കൺ ലഭിക്കും.  ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. 

മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്ലറ്റുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. ബിവറേജസിന്റെയും കൺസ്യുമർ ഫെഡിന്റെയും ഔട്ട്‌ലറ്റുകളും ബാറുകളും ബിയർ വൈൻ പാർലറുകളും ഉൾപ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ആപ്പിൽ ഉൾപ്പെടുത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്