കേരളം

'എന്നെ ഈ നാടിന് അറിയില്ലേ?'; വാര്‍ത്താസമ്മേളനം പിആര്‍ വര്‍ക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഇതിനായി പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി.'നിങ്ങള്‍ കുറച്ചുകാലമായല്ലോ  ഈ കയ്യിലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതുതാതായിട്ട് വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി ഈ കയ്യിലും കുത്തി ഇവിടെ നില്‍ക്കുന്നു. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല. കുറെ കാലമായി കാണുകയാണ്. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല'- ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞു

'നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നല്ലേ? ഞാന്‍ അതിനെല്ലാം മറുപടി പറയുന്നത് പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ? നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശം വരാറുണ്ട്. ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുന്നു.നിങ്ങള്‍ ഫ്രീയായിട്ട് ചോദിക്കുന്നു. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ?ഏതെങ്കിലും പിആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കുകയാണോ? എന്നെ ഈ നാടിന് 
അറിയില്ലേ? മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണ് ഇത് പറയുന്നത്'മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്