കേരളം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരന്‍ ; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസില്‍ പരാതി നല്‍കിയ ആളെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലന്‍സ് ഐജി സംഭവം അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 

ലോക്ക്ഡൗണിനിടെ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും, പരാതി പിന്‍വലിച്ചാല്‍ അഞ്ചുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നുമാണ് ഹര്‍ജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ അറിയിച്ചത്. 

ച്രന്ദിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് 10 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതിയിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അതിനിടെയാണ് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവര്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയതെന്ന് ഗിരീഷ് ബാബു കോടതിയെ അറിയിച്ചത്. 

തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ പരാതി നല്‍കിയതെന്ന് രേഖമൂലം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചു എന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചത്. പരാതിക്കാരന്റെ വെളിപ്പെടുത്തല്‍ അന്വേഷിച്ച് രണഅടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സുനില്‍ തോമസ് വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിന് നിര്‍ദേശം നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്