കേരളം

ജൂണ്‍ ഒന്ന് മുതല്‍ ദിവസവും 200 ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ 200 യാത്രാ തീവണ്ടികള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നോണ്‍ എസി തീവണ്ടികളായിരിക്കും ഓടിക്കുകയെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 15 യാത്ര തീവണ്ടികളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ഇവ എസി ട്രെയിനുകളാണ്.

'ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വേ 200 അധിക ട്രെയിനുകള്‍ ഓടിക്കാന്‍ പോകുന്നു. എയര്‍കണ്ടീഷന്‍ ഇല്ലാത്ത സെക്കന്‍ഡ് ക്ലാസ് ട്രെയിനുകളാകും ഇത്. ഓണ്‍ലൈന്‍ വഴിയാകും ബുക്കിങ്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ ലഭ്യമാക്കും' പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.

കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഉടനടി സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്റ്റര്‍ ചെയ്യിക്കണം. ഇതിന്റെ വിവരങ്ങള്‍ റെയില്‍വേക്ക് കൈമാറുകയും വേണമെന്ന് പിയൂഷ്‌ഗോയല്‍ അറിയിച്ചു. ആവശ്യമാണെങ്കില്‍ 200 സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നത് എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്