കേരളം

നിന്നുതിരിയാനിടമില്ലാതെ 70ഓളം പേർ ലോറിയിൽ, മലപ്പുറത്തുനിന്ന് യുപിയിലേക്ക് കടക്കാൻ ശ്രമം; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അതിഥിതൊഴിലാളികളെ ലോറിയില്‍ കുത്തിനിറച്ച് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞ് പൊലീസ്. മലപ്പുറം എടപ്പാള്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകാൻ 70 ഓളം തൊഴിലാളികളെയാണ് ലോറിയിൽ കയ‌‌റ്റിയത്. താനൂര്‍ മുതല്‍ കുറ്റിപ്പുറം വരെ ഇവർ ലോറിയിലുണ്ടായിരുന്നു. രഹസ്യ വിവരത്തെതുടർന്ന് ലോറി പൊലീസ് പിടികൂടി.

അനങ്ങാൻ പോലും ഇടമില്ലാതെ മൂന്നു ഭാഗത്തും മറയുള്ള ലോറിയില്‍ നില്‍ക്കുകയായിരുന്നു തൊഴിലാളികൾ. ഉത്തര്‍പ്രദേശില്‍ നിന്ന് ചരക്കുമായെത്തിയ ലോറിയില്‍ നാട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. തൊഴിലാളികളെ അതേ വാഹനത്തില്‍ കയറിയ കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തിച്ചു.  ഡ്രൈവറെ അറസ്റ്റ് ചെയ്ത് ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്