കേരളം

രാവിലെ 7.30 മുതല്‍ 10.30വരെ; വൈകുന്നേരം 4മുതല്‍ 7വരെ; കെഎസ്ആര്‍ടിസി സര്‍വീസ് സമയക്രമം തീരുമാനിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്ന ജില്ലകള്‍ക്ക് അകത്തുള്ള കെഎസ്ആര്‍ടിസി സര്‍വീസിന്റെ സമയക്രമം തീരുമാനിച്ചു. രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് സര്‍വീസ് നടത്തുക. മറ്റു സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാണ് ഇത്തരമൊരു നടപടി. 

ഒരു ജില്ലയില്‍ 25,000 കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ 350 ഷെഡ്യൂളുകള്‍ മാത്രമേ ഓടിക്കുള്ളു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച നിരക്കുമായാണ് സര്‍വീസ് പുനരാരംഭിക്കുക. മിനിമം ചാര്‍ജ് 12 രൂപയായാണ് വര്‍ധിപ്പിച്ചത്.

23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. മാസ്‌കും നിര്‍ബന്ധമാണ്. ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ