കേരളം

ഭക്ഷ്യധാന്യക്കിറ്റ് ഇഷ്ടമുള്ള റേഷൻകടയിൽനിന്ന് വാങ്ങാം; വിതരണം ഇന്നും നാളെയും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇഷ്ടമുള്ള റേഷൻകടകളിൽനിന്ന് ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാനാ​ഗ്രഹിക്കുന്നവർക്ക് ഇന്നുമുതൽ കിറ്റ് നൽകും. ഈമാസം 21 വരെ ഇവർക്ക് റേഷൻ കടകളിൽ നിന്ന്  കിറ്റ് വാങ്ങാം. താമസിക്കുന്ന സ്ഥലത്തെ വാർഡ് കൗൺസിലറുടെ സത്യവാങ്മൂലം നൽകിയവർക്കാണ് അർഹത. 

പുതിയ കാർഡ് ലഭിച്ചവർക്കും റേഷനും പലവ്യഞ്ജന കിറ്റും നാളെ ലഭിക്കും. തടസ്സമുണ്ടായാൽ ഇവർക്ക് റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിങ് ഇൻസ്പെക്ടറുടെയോ ഔദ്യോഗിക ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അടുത്ത തിങ്കളാഴ്ച്ച (മെയ് 25) മുതൽ തിരഞ്ഞെടുത്ത സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങളിൽനിന്നു കിറ്റ് വാങ്ങാൻ സൗകര്യമുണ്ടാകും. ഇതിനായി റേഷൻകാർഡ് കൈയിൽ കരുതണം. ഇതുവ‌രെ കിറ്റ് എത്തിയിട്ടില്ലാത്ത റേഷൻകടകളിലെ കാർഡ് ഉടമകൾക്ക് സപ്ലൈകോ വഴിയാകും വിതരണമെന്നാണു സൂചന.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെമുതൽ തുടങ്ങും. മഞ്ഞ, പിങ്ക് കാർഡുടമകൾക്കാണ് സൗജന്യ റേഷൻ. കാർഡിലെ ഓരോ അംഗങ്ങൾക്കും അഞ്ചുകിലോവീതം ഭക്ഷ്യധാന്യമാണു നൽകുക. കൂടാതെ ഒരുകിലോ പയറോ കടലയോ ലഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു