കേരളം

ലോക്ക്ഡൗണില്‍ അഭയം നല്‍കിയ ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി ; പരാതിയുമായി ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : ലോക്ക്ഡൗണില്‍ അഭയം നല്‍കിയ ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി. മക്കളെയും കൊണ്ട് ഭര്‍ത്താവിന്റെ കാറിലാണ് ഇരുവരും ഒളിച്ചോടിയത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലാണ് സംഭവം. ഭര്‍ത്താവ് പരാതിയുമായി രംഗത്തെത്തിയതോടെ  ഇരുവരും പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി.

മക്കളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് യുവതി കാമുകനൊപ്പം പോയി. ഭര്‍ത്താവിന്റെ കാറും ഇവര്‍ കൊണ്ടുപോയി. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. ലോക്ക്ഡൗണ്‍ ആരംഭിച്ച സമയത്ത് മൂന്നാര്‍ സ്വദേശിയായ യുവാവ് മൂവാറ്റുപുഴയില്‍ കുടുങ്ങി. പിന്നീട് ബാല്യകാല സുഹൃത്തിന്റെ ഫോണ്‍നമ്പര്‍ തപ്പിപ്പിടിച്ച് സഹായം തേടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്.

ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ വീട്ടില്‍ താമസിക്കാമെന്ന് യുവാവ് അറിയിച്ചു. കാറുമായി മൂവാറ്റുപുഴയിലെത്തിയാണ് സുഹൃത്തിനെ കൂട്ടിയത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കും വരെ ഒന്നരമാസം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും യുവാവ് പോകാന്‍ തയ്യാറായില്ല. ഇയാള്‍ക്ക് പോകാന്‍ വാഹനസൗകര്യമൊരുക്കിയെങ്കിലും നിരസിച്ചു.

ഇതോടെ ഭര്‍ത്താവിനും നാട്ടുകാര്‍ക്കും സംശയം തോന്നിത്തുടങ്ങിയതോടെയാണ് ഇയാള്‍ സുഹൃത്തിന്റെ ഭാര്യയുമായി കടന്നുകളഞ്ഞത്. മക്കളെയും ഭാര്യയെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവാവും യുവതിയും പൊലീസ് സ്‌റ്റേഷനില്‍ ഹാജരായത്. മക്കളെ ഭര്‍ത്താവിന് വിട്ടുകൊടുത്ത യുവതി കാറുമായി കാമുകനൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശിയുടേയും യുവതിയുടേയും പ്രണയ വിവാഹമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ