കേരളം

13 മണിക്കൂറിൽ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും പെൻസിൽമുനയിൽ; ദേശീയ റെക്കോഡ്‌ കുറിച്ച് ആദർശ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പെൻസിൽമുനയിൽ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും രേഖപ്പെടുത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് രാമനാട്ടുകര പെരിങ്ങാവ് സ്വദേശിയായ ആദർശ്. 13 മണിക്കൂറും 53 മിനിറ്റുമെടുത്താണ് ആദർശ് സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും പെൻസിൽ മുനയിൽ കൊത്തിയെടുത്തത്. 2021-ൽ പുറത്തിറങ്ങുന്ന പട്ടികയിലാണ് ആദർശിന്റെ പേര് ഉൾപ്പെടുത്തുക.

കോഴിക്കോട് ​ഗവൺമെന്റ് എൻജിനിയറിങ് കോളജിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിദ്യാർഥിയാണ് ആദർശ്. ലോക്ക്ഡൗൺ കാലത്ത് കൂട്ടുകാരെല്ലാം ടിക് ടോക്കും പാചകവുമൊക്കെ പരീക്ഷിച്ചപ്പോഴാണ് ആദർശ് ഈ വേറിട്ട വഴി തിരഞ്ഞെടുത്തത്. 

കൂട്ടുകാരിയുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ കണ്ട പെൻസിൽ കാർവിങ് ചിത്രമാണ് ആദർശിന് ഈ ആശയം സമ്മാനിച്ചത്. ഇപ്പോഴിത് തന്റെ വരുമാന മാർ​ഗം കൂടിയാക്കിയിരിക്കുകയാണ് ഇയാൾ. ‘മൈക്രോ ആർട്ട് ബൈ ആദി’ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിൽപന. അച്ഛൻ  ബാബുരാജ്, അമ്മ പ്രസീജയും മകന് പിന്തുണയായി ഒപ്പമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും