കേരളം

ആളുകളെ ഇരുത്തി ഭക്ഷണം കൊടുത്ത സംഭവം: ഇന്ത്യന്‍ കോഫി ഹൗസ് മാനേജര്‍ക്കും അഞ്ചുപേര്‍ക്കും എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്ക്ഡൗണ്‍ ലംഘിച്ച് ആളുകള്‍ക്ക് ഇരുത്തി ഭക്ഷണം നല്‍കിയ കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസിന് എതിരെ പൊലീസ് കേസെടുത്തു. കോഫി ഹൗസ് മാനേജര്‍ക്കും ഇരുന്ന് ഭക്ഷണം കഴിച്ച അഞ്ചുപേര്‍ക്കും എതിരെയാണ് കേസെടുത്തത്.

സാധാരണ നിലയില്‍ ഭക്ഷണം നല്‍കുന്നതുപോലെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇങ്ങനെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം.

അതേസമയം, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കിയത് എന്നാണ് കോഫി ഹൗസ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ധാരാളംപേര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് പ്രതിരോധിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഹോട്ടലുകള്‍ക്ക് ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുന്നതിന് നിരോധനമുണ്ട്. പാഴ്‌സല്‍ നല്‍കാന്‍ മാത്രമാണ് അനുമതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം