കേരളം

കോവിഡ് സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍, 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍; കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകന് രോഗബാധ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 42 പേരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്, ആന്ധ്രാപ്രദേശങ്ങളില്‍ നിന്ന് നാട്ടില്‍ എത്തിയ ഓരോരുത്തര്‍ക്കും കൊറോണ വൈറസ് ബാധ കണ്ടെത്തി. വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്കും കണ്ണൂരില്‍ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ഇന്ന് രണ്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവായി ആശുപത്രിവിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.  കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5, തൃശൂര്‍, മലപ്പുറം 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളില്‍ ഒന്ന് വീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41 പേര്‍ പുറത്തുനിന്നും വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)