കേരളം

തിരുവനന്തപുരത്ത് കിള്ളിയാര്‍ കരകവിഞ്ഞൊഴുകുന്നു; 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന തിരുവനന്തപുരം ജില്ലയില്‍ കിള്ളിയാര്‍ കരകവിഞ്ഞൊഴുകുന്നു. 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ രണ്ടുദിവസമായി കനത്ത മഴ തുടരുകാണ്.

അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് തുറന്നിരുന്നു. മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തേക്കുംമൂട് ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. കരിപ്പൂര്‍, നെടുമങ്ങാട് ഭാഗങ്ങളില്‍ വീടുകളിലും കോവളം, വെങ്ങാനൂര്‍ ഭാഗങ്ങളില്‍ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാര്‍ഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തില്‍ മുങ്ങി.

കാറ്റിലും മഴയിലും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കനത്തമഴയെത്തുര്‍ന്ന് ചിറ്റാര്‍ കരകവിഞ്ഞു. ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

ചരിത്രം തിരുത്തിയെഴുതി; മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി 60കാരി

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം