കേരളം

പുറത്തുനിന്നെത്തുന്നവര്‍ക്ക് പ്രത്യേക പരീക്ഷ കേന്ദ്രങ്ങള്‍; എഴുതാന്‍ കഴിയാത്തവര്‍ക്ക് ഉപരിപഠനം നഷ്ടമാകില്ല; ക്രമീകരണങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവവന്തപുരം: ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച പരീക്ഷ എഴുതാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി. അവര്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്ടമാകാത്ത രീതിയില്‍ സേ പരീക്ഷകള്‍ക്കൊപ്പം റഗുലര്‍ പരീക്ഷനടത്തി അവസരമൊരുക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിന് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ അതത് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളിലും 25ാം തിയ്യതി മുതല്‍ വാര്‍റൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുക. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കര്‍ശനമായ ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. 

പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ആരോഗ്യസുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കല്‍. ചോദ്യപേപ്പറുകളുടെ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റമാവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയൊരുക്കല്‍യ യാത്രസൗകര്യം എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ ഡ്യൂട്ടിക്കുളള ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ പരീക്ഷകള്‍, പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ എത്തുന്നതിലും ധാരണയായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ വേണം. അവര്‍ക്ക് പ്രത്യേക കേന്ദ്രങ്ങളിലാവും പരീക്ഷ നടത്തുക. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടമാകും. ഹോം ക്വാറന്റൈനിലുള്ളവര്‍ക്ക് പ്രത്യേകസൗകര്യം. എല്ലാവിദ്യാര്‍ഥികളെയും തെര്‍മല്‍ സ്‌ക്രീനിങിന് വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു