കേരളം

റേഷൻ കടകളുടെ പ്രവർത്തന സമയം നീട്ടി ; കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ വിതരണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  ലേ‍ാക്ഡൗൺ ഇളവുകളെത്തുടർന്ന് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതൽ ഒന്നു വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവിൽ വരും. 9 മുതൽ 5 മണി വരെയായിരുന്നു നിലവിൽ പ്രവർത്തിച്ചിരുന്നത്.

റേഷൻ കടകൾ വഴിയുള്ള  പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി. ‘24 മണിക്കൂറിനുള്ളിൽ കാർഡ്’ എന്ന പദ്ധതിയിൽ റേഷൻ കാർഡ് ലഭിച്ചവർക്കും കിറ്റ് കിട്ടും. മഞ്ഞ, പിങ്ക് കാർഡുകാർക്കു കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷനും വിതരണം തുടങ്ങി. ഓരോ അംഗത്തിനും 5 കിലേ‍ാ അരിയും ഒരു കാർഡിന് ഒരു കിലേ‍ാ കടല അല്ലെങ്കിൽ ചെറുപയറുമാണ് ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി