കേരളം

മധ്യപ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ; മറ്റന്നാൾ പുറപ്പെടും

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലോക്ക് ഡൗണില്‍ മധ്യപ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സർവീസ് നടത്തും. ഇതാദ്യമായിട്ടാണ് മധ്യപ്രദേശിൽ നിന്നും കേരളത്തിലേക്ക് മലയാളികൾക്കായി ട്രെയിൻ സര്‍വ്വീസ് നടത്തുന്നത്. ഭോപ്പാലിൽ നിന്നും ഈ മാസം 28 നാണ് ട്രെയിൻ പുറപ്പെടുക.

രാജ്യത്ത് ഇതുവരെ 3060 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയതായി കേന്ദ്രം അറിയിച്ചു. ഇതുവഴി 40 ലക്ഷം ആളുകളെ അവരുടെ നാടുകളിൽ എത്തിച്ചെന്നാണ് കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഏറ്റവും കൂടുതൽ ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയത് ഗുജറാത്തിൽ നിന്നാണ്. 853 ട്രെയിനുകൾ ആണ് ഗുജറാത്തിൽ നിന്ന് സർവീസ് നടത്തിയത്. മഹാരാഷ്ട്ര ( 550), പഞ്ചാബ് (333) ഉത്തർപ്രദേശ് (221) ദില്ലി (181) എന്നിവയാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തിയ അഞ്ച് സംസ്ഥാനങ്ങൾ.

കേരളവും പശ്ചിമ ബംഗാളും ട്രെയിനുകൾക്ക് അനുമതി നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവേമന്ത്രി പിയൂഷ് ​ഗോയൽ ആരോപിച്ചിരുന്നു. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ കേരള സർക്കാരിന്റെ അനുമതി ലഭിക്കാത്തത് കൊണ്ടാണ് പുറപ്പെടാതെയിരുന്നതെന്നും റെയിൽവേ മന്ത്രി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു