കേരളം

ഹനാന് നേരെ സൈബർ ആക്രമണം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹനാന് നേരെയുള്ള സൈബർ ആക്രമണത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. ടിക് ടോക് വീഡിയോ ചെയ്തതിന്റെ പേരിൽ സമൂഹ മാധ്യമത്തിലൂടെ ഹനാന്  സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ  വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.  

എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.

മത്സ്യം വിറ്റും മറ്റ് ഒട്ടേറെ ജോലികൾ ചെയ്തും ജീവിതത്തിനും പഠനത്തിനും സ്വയം പണം കണ്ടെത്തി വാർത്തകളിലൂടെ ശ്രദ്ധ നേടിയ പെൺകുട്ടിയാണ് ഹനാൻ. ഹനാന് നേരത്തെയും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ അന്വേഷണത്തിനായി വനിതാ കമ്മീഷൻ കൈമാറിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ