കേരളം

എസ്എസ്എല്‍സി പരീക്ഷക്ക് 356 വിദ്യാര്‍ഥികള്‍ എത്തിയില്ല, പ്ലസ്ടുവില്‍ 4458 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ രണ്ടാം ദിവസവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പൂര്‍ത്തിയായി. എസ്എസ്എല്‍സിക്ക് 356 ഉം ഹയര്‍സെക്കണ്ടറിയില്‍ 4458 പേരും പരീക്ഷ എഴുതാനെത്തിയില്ല. കാസര്‍കോട് അതിര്‍ത്തി വഴി കര്‍ണാടകയില്‍ നിന്നെത്തേണ്ട കുട്ടികളാണ് കൂടുതലും പരീക്ഷയ്ക്ക് എത്താനാകാതിരുന്നത്. കാസര്‍കോട് ജില്ലയില്‍ പ്ലസ് ടുവിലെ 160 വിദ്യാര്‍ത്ഥികളും പ്ലസ് വണ്ണിലെ 182 പേരും പരീക്ഷ എഴുതിയില്ല. ഇതില്‍ ആറുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരാണ്. വിഎച്ച് എസ് ഇ വിഭാഗത്തില്‍ 18 പേര്‍ ഹാജരായില്ല.

എന്നാല്‍ ലോക്ക് ഡൗണിന് മുമ്പ് നടന്ന പരീക്ഷകളിലും ഇത്രയധികം പേര്‍ പരീക്ഷക്ക് എത്തിയിരുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.പ്ലസ് വണ്‍,പ്ലസ് ടു, വിഎച്ച്എസ്സി വിഭാഗങ്ങളിലായി 3,63,000 പേരാണ് രാവിലെ പരീക്ഷ എഴുതിയത്. ഉച്ചതിരിഞ്ഞ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത് 4,22,000 പേര്‍. പരീക്ഷാ നടത്തിപ്പില്‍ കാര്യമായ പാളിച്ചകളില്ലാത്തതിന്റെ ആശ്വാസത്തിലാണ് സ്‌കൂള്‍ അധികൃതര്‍. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അതിര്‍ത്തി മേഖലയിലും തീവ്രബാധിത മേഖലകളിലും അതീവ ജാഗ്രതയോടെയായിരുന്നു പരീക്ഷ നടത്തിപ്പ്. പനി ഉളളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേകസൗകര്യമൊരുക്കി. നാളെ കെമിസ്ട്രി പരീക്ഷയോടെ എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന