കേരളം

പുതിയ ചീഫ് സെക്രട്ടറിയെ ഇന്നറിയാം ; ഡോ. വിശ്വാസ് മേത്തയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയെ ഇന്ന് അറിയാം. ഇന്നുചേരുന്ന മന്ത്രിസഭായോഗം പുതിയ ചീഫ് സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.  ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത.

നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്തുന്നത്. 1986 ബാച്ച് ഐഎഎസ് കാരനാണ് ഡോ. വിശ്വാസ് മേത്ത. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്.

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ളതും ഡോ. വിശ്വാസ് മേത്തയ്ക്ക് അനുകൂല ഘടകമാണ്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ് വിശ്വാസ് മേത്ത.

വിശ്വാസ് മേത്തയേക്കാള്‍ സീനിയറായ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേരള കേഡറില്‍ ഉണ്ടെങ്കിലും അവര്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്. അവര്‍ സംസ്ഥാന സര്‍വീസിലേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണ്.

1984 ബാച്ച് ഐഎഎസ് ഓഫീസറായ ടോം ജോസ് 2018 ജൂലൈയിലാണ് സംസ്ഥാനത്തിന്റെ 45-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതലയുള്ള ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചേക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്