കേരളം

മുഖ്യമന്ത്രി പറഞ്ഞാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് യുഡിഎഫ് വഹിക്കും; ബെന്നി ബഹനാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് വഹിക്കാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഖേദകരമാണെന്നും അേേദ്ദഹം പറഞ്ഞു. പ്രവാസികള്‍ക്ക് പണം നല്‍കി ക്വാറന്റൈന്‍ എര്‍പ്പെടുത്തുന്നതിനെതിരെ യുഡിഎഫ് നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പിണറായി സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്ന് എകെ ആന്റണി പ്രതികരിച്ചു. തൊഴില്‍ നഷ്ടമായി നാട്ടിലെത്തുന്നവരുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആന്റണി പറഞ്ഞു. 

ഗള്‍ഫ് നാടുകളില്‍ നിന്ന് വിമാനടിക്കറ്റിന് പണം പിരിച്ചുവരുന്നവര്‍ എങ്ങനെ ക്വാറന്റൈന് പണം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും ജനങ്ങളുടെ സംഭാവനയും പിന്നെയെന്തിനാണ്. പ്രവാസികള്‍ ആരും വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ക്വാറന്റൈന്‍ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന പ്രസ്താവന പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പുപറണയണമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു. പ്രവാസികളുടെ രക്തവും വിയര്‍പ്പുംകൊണ്ടാണ് ഇന്നത്ത കേരളം കെട്ടിപ്പടുത്തതെന്ന സത്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കരുത്. ലോകകേരളസഭയ്ക്കും ഹെലികോപ്റ്ററിനും പിആര്‍എജന്‍സിക്കും കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാരിന് മടിയില്ലെന്നും കെസി ജോസഫ് പറഞ്ഞു.

വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരും. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി