കേരളം

കോവിഡ് ഇല്ല, കൈയിൽ മാലാഖയുമായി ജിൻസിക്ക് ആശുപത്രിയുടെ പടിയിറങ്ങാം 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കുവൈറ്റിൽ നിന്ന് 13 ന് നാട്ടിലേക്ക് നിറവയറുമായി പറന്നിറങ്ങുമ്പോൾ ജിൻസിയുടെ മനസിൽ ആശങ്കകൾ ഏറെയായിരുന്നു. കോവിഡ് ഉണ്ടാകുമോ എന്ന പേടിയ്ക്കൊപ്പം പിറക്കാൻ പോകുന്ന കൺമണിയെക്കുറിച്ചുള്ള ആശങ്കകളും. ഇനി ജിൻസിയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകളാണ്. മാലാഖക്കുഞ്ഞിന് ജന്മം നൽകിയതിനൊപ്പം കോവിഡ് മുക്തയായിരിക്കുകയാണ് ജിൻസി. മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

കുവൈത്തിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന അവർ ആലപ്പുഴ ആര്യാട് സ്വദേശിയാണ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജിൻസി കരിപ്പൂരിലെത്തിയത്. ആലപ്പുഴയിലേക്കുള്ള യാത്ര ബുദ്ധിമുട്ട് ആയതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യത്തെ കോവിഡ് പരിശോധനയിലെ ഫലം അവ്യക്തമായത് ആശങ്ക വർധിപ്പിക്കാൻ കാരണമായിരുന്നു.

സ്രവ പരിശോധനയിൽ പോസിറ്റീവോ നെഗറ്റീവോ എന്ന് ഉറപ്പുപറയാൻ ആയില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് ഭർത്താവ് ലിജോ പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയി. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ 11.30ന് ശസ്ത്രക്രിയയിലൂടെ ആയിരുന്നു പ്രസവം. കുഞ്ഞിന് 2.7 കിലോഗ്രാം തൂക്കമുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. നവജാത ശിശുവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്