കേരളം

ക്വാറന്റൈന്‍ ഫീസ്; യുഡിഎഫ് ധര്‍ണ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവാസികളില്‍ നിന്ന് ക്വാറന്റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കാനിരുന്ന യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ ധര്‍ണ മാറ്റി. മുന്‍ യുഡിഎഫ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. സമരം നാളെ നടക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു

വെള്ളിയാഴ്ച സംസ്ഥാനത്ത എല്ലാ കലക്ടറേറ്റിന് മുന്നിലും പ്രതിഷേധ ധര്‍ണ നടത്താനായിരുന്നു തീരുമാനം. പ്രവാസികളില്‍ നിന്നുള്ള ക്വാറന്റൈന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലാണ് ധര്‍ണ. ധര്‍ണയില്‍ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്