കേരളം

പാലക്കാട് 117, ചികിത്സയിലുളളവരുടെ എണ്ണത്തില്‍ കണ്ണൂര്‍ രണ്ടാമത്; ജില്ല തിരിച്ചുളള കണക്കുകള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, ചികിത്സയിലുളളവരുടെ ആകെ എണ്ണം 577 ആയി ഉയര്‍ന്നു. പാലക്കാടും കണ്ണൂരുമാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്.

പാലക്കാട് 117 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 14 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണൂര്‍ ഇത് 99 ആണ്. കാസര്‍കോട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 64 ആയി ഉയര്‍ന്നപ്പോള്‍ മലപ്പുറത്ത് ഇത് 56 ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യഥാക്രമം 41, 22, 24, 31, 22, 4 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ന്നു. ഇന്ന് നാലുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ 22 പേരാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍. തൃശൂരില്‍ 33 പേരാണ് ചികിത്സയില്‍ ഉളളത്. കോഴിക്കോട് 35, വയനാട് ഏഴ് എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്കുകള്‍.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന്് എത്തിയവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും ജയിലില്‍ കഴിയുന്ന രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ചവരില്‍ 10 പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഒരാള്‍ക്ക് വീതവും കൊറോണ വൈറസ് ബാധ കണ്ടെത്തി. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ രണ്ടുപേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നു പോസിറ്റീവായ ആളുകളില്‍ ഏറ്റവുമധികം പേര്‍ പാലക്കാട് ജില്ലക്കാരാണ്. 14 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നി ജില്ലകളില്‍ ഒരാള്‍ വീതവും എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല