കേരളം

മുംബൈയില്‍ കോവിഡ് ബാധിച്ച് മലയാളി പ്രധാനഅധ്യാപകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


മുംബൈ:  കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. മുംബൈ കുര്‍ള വിവേക് വിദ്യാലയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിക്രമന്‍പിള്ളയാണ് മരിച്ചത്. 53 വയസായിരുന്നു. ഒരാഴ്ചയ്ക്ക് മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാലുദിവസങ്ങള്‍ക്ക് മുന്‍പ് തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായിയും മുംബൈയില്‍ മരിച്ചിരുന്നു. നിരവധി മലയാളി നഴ്‌സുമാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ളത് മുംബൈ നഗരത്തിലാണ്.

മുംബൈ നഗരത്തില്‍ ഇന്നലെ മാത്രം 1,483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ വൈറസ് ബാധിതരുടെ എണ്ണം  35,273 ആയി. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുകയാണ്. 59, 546 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത.്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ