കേരളം

പിആര്‍ വര്‍ക്കിനായി ചെലവാക്കുന്നത് ആറു കോടി; കേസെടുത്താന്‍ തിരിഞ്ഞോടില്ല, പ്രതികരണവുമായി അഭിഭാഷക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുത്ത മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയും അഭിഭാഷകയുമായ വീണ എസ് നായര്‍ പ്രതികരണവുമായി രംഗത്ത്. കേസ് എടുത്താല്‍ തിരിഞ്ഞോടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വീണ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

ശരിയല്ലെന്നു തോന്നിയാല്‍ ഇനിയും വിമര്‍ശിക്കും. കേസ് എടുത്തുതിന്റെ പേരില്‍ തിരിഞ്ഞോടില്ല. സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ പറഞ്ഞതിനാണ് കേസെടുത്തെതന്ന് വീണ ആരോപിച്ചു. 

ആറുകോടി രൂപയാണ് പിആര്‍ വര്‍ക്കിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. ഇത്തരം പോസ്റ്റുകളാണ് കേസെടുക്കാന്‍ കാരണം. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഇത് ജനാധിപത്യ രാജ്യമാണെന്ന് ഓര്‍ക്കണമെന്നും വീണ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്