കേരളം

കോവിഡ് ബാധിച്ച്  ഇന്ന് ​ഗൾഫിൽ ഏഴ് മലയാളികൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മരിച്ചത് ഏഴ് മലയാളികള്‍. കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി കുവൈറ്റിലാണ് മരിച്ചത്. തൃശൂര്‍ ചാവക്കാട് സ്വദേശി മോഹനന്‍ ഖത്തറിലും രോഗം ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് ഒമാനിലാണ് മരിച്ചത്.

ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍, മൊയ്തീന്‍കുട്ടിഎന്നിവര്‍ അബുദാബിയില്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ് അല്‍ഐനില്‍ മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന്‍ ദാമോദരന്‍ കുവൈത്തില്‍ ആണ് മരിച്ചത്.

 ഇതോടെ കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 156 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം