കേരളം

മഹാരാഷ്ട്രയില്‍ 2,487 പേര്‍ക്ക് കോവിഡ്; മരണം 89; കേസുകള്‍ 67,655

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 2487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ മരിച്ചു. ഇതോടെ  സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 67,655 ആണ്. മരണസംഖ്യ2286 ആയി. രോഗമുക്തരായി ഇന്ന് 1248 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധവാണ് ഉണ്ടായത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,149 ആണ്.ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി.

13 പേരാണ് ഇന്ന് മാത്രം തമിഴ് നാട്ടില്‍ മരിച്ചത്. ഇതേതുടര്‍ന്ന് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 173 ആയി. തമിഴ്‌നാടിന് പുറമെ ഡല്‍ഹിയിലും ഇന്ന് ആയിരത്തിന് മുകളില്‍ ആളുകളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച് രാജ്യം പതിയെ പഴയ അവസ്ഥയിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സമയത്ത് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല