കേരളം

മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ഇ ഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐ ടി വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൂടാതെ ഇ ഡി വിവരങ്ങള്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് സി എം രവീന്ദ്രന്‍. 

ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ് മിഷന്‍ പദ്ധതിക്ക് പുറമേ 4 വന്‍കിട പദ്ധതികള്‍കൂടി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്‌നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി അസി.ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ കത്തു നല്‍കിയിരുന്നു. പദ്ധതികളുടെ മറവില്‍ കള്ളപ്പണ ഇടപാടുകളോ റിയല്‍ എസ്റ്റേറ്റ് കമ്മിഷന്‍ കച്ചവടമോ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു