കേരളം

പൂർണ​ഗർഭിണിയുമായി പോയ ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു; ​ഗർഭസ്ഥശിശു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; പൂർണ ഗർഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് ഗർഭസ്ഥശിശു മരിച്ചു. യുവതിയെ തിരുവനന്തപുരം എസ്എടിയിലേക്കു കൊണ്ടുപോകുന്നതിനിടെ കല്ലുവാതുക്കൽ ജംങ്ഷനു സമീപമാണ് അപകടമുണ്ടായത്. ആംബുലൻസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. മീയണ്ണൂർ സ്വദേശിനി ഗീതുവിനെ (21) കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകുപോവുകയായിരുന്നു. ​ഗീതുവിനെ കൂടാതെ ആംബുലൻസിലുണ്ടായിരുന്ന മാതാവ് ഉമയനല്ലൂർ സ്വദേശിനി പ്രിയ (40), ബന്ധു മീയണ്ണൂർ സ്വദേശി ആശ (33) എന്നിവർക്കും ആംബുലൻസ് ഡ്രൈവർ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28 വിനും പരുക്കേറ്റു. 

ആംബുലൻസുമായി കൂട്ടിയിടിച്ച ടിപ്പർ ലോറിയുടെ പിന്നിൽ മറ്റൊരു ടിപ്പർ ലോറി ഇടിക്കുക ഉണ്ടായി. ആദ്യ ടിപ്പർ ലോറിയിൽ കരിങ്കല്ലും ഇതിനു പിന്നിൽ ഇടിച്ച ടിപ്പർ ലോറി മണ്ണ് കയറ്റി വരികയായിരുന്നു.ആംബുലൻസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഗർഭിണി ഉൾപ്പെടെ പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും