കേരളം

കോട്ടയത്ത് ശക്തമായ കാറ്റ്; മരങ്ങള്‍ കടപുഴകി കാറുകള്‍ക്ക് മുകളില്‍ വീണു; ഗതാഗതം തടസപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കുമരകത്തിന് സമീപം കൈപ്പുഴമുട്ടില്‍ ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് അഞ്ച് കാറുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. 

കുമരകം  വൈക്കം റൂട്ടില്‍ മണിക്കൂറുകളായി ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. 

ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്. നാളെ രാവിലെയോടെ മാത്രമേ ഗതാഗതം പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത