കേരളം

കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും ; ജാമ്യാപേക്ഷയും കോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. എന്നാൽ ജാമ്യം നൽകരുതെന്ന് എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെടും.

സ്മാർട് സിറ്റി, കെ ഫോൺ ഉൾപ്പെടെയുളള സംസ്ഥാന സ‍ർക്കാരിന്‍റെ വികസന പദ്ധതികളിൽ സ്വപ്ന സുരേഷ് അടക്കമുളള സ്വർണക്കളളക്കടത്ത് കേസ് പ്രതികൾ ഇടപെട്ടതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കറിനോട് അന്വേഷണം സംഘം ചോദിച്ചറിഞ്ഞു. ഈ കേസുകളിലടക്കം വിശദമായ അന്വേഷണം വേണമെന്ന് ഇ ഡി കോടതിയെ അറിയിച്ചേക്കും. 

അതിനിടെ, ഡോളർ കടത്തുകേസിൽ ശിവശങ്കറിനെ അറസ്റ്റുചെയ്യാനുളള നീക്കത്തിലാണ് കസ്റ്റംസ്. അതേസമയം സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷിന്‍റെ ജാമ്യാപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്