കേരളം

നാമനിർദേശ പത്രിക സമർപ്പണം : സ്ഥാനാർത്ഥികളും പാർട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:    സംസ്ഥാനത്ത്  തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുന്നതോടെ, നാമനിർദേശ പത്രിക സമർപ്പണവും ആരംഭിക്കും. ഇന്നു മുതൽ നവംബർ 19 വരെ പത്രിക സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ മുന്നിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. അവധി  ദിവസങ്ങളൊഴികെ രാവിലെ 11 നും ഉച്ചയ്ക്ക് 3നും ഇടയ്ക്കുള്ള സമയത്താണ് പത്രിക സമര്‍പ്പിക്കേണ്ടത്.

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ത്ഥി നല്‍കേണ്ട വിശദ   വിവരങ്ങള്‍ ഫോറം 2എ യില്‍ സമര്‍പ്പിക്കണം.  ഫാറം 2എ ഭേദഗതി ചെയ്തിട്ടുണ്ട്. പുരുഷന്‍/സ്ത്രീ എന്നതിന് പുറമേ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു കൂടി ചേര്‍ത്തിട്ടുണ്ട്.  കൂടാതെ നാമനിര്‍ദ്ദേശകന്റെ പ്രഖ്യാപനത്തിലും മാറ്റം ഉണ്ട്.  2എ ഫോറത്തില്‍ സ്ഥാനാര്‍ഥിയുടെ പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള കളര്‍ ഫോട്ടോ പതിക്കേണ്ടതാണ്.  2എ ഫാറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. 

സ്ഥാനാര്‍ഥിയുടെ ഫോണ്‍ നമ്പര്‍,   ഇ-മെയില്‍   വിവരം, സോഷ്യല്‍ മീഡിയ അക്കൗണ്ട് നമ്പര്‍ പാന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും പുതുതായി  നല്‍കണം. സ്ഥാനാര്‍ഥിയുടെയും കുടുംബത്തിന്റേയും സ്വത്ത്, ബാധ്യത-കുടിശ്ശിക വിവരങ്ങള്‍ എന്നിവയ്ക്ക് പുറമേ സ്ഥാനാര്‍ത്ഥിയുടെ വരുമാന സ്രോതസിന്റെ വിശദവിവരങ്ങളും കാണിക്കേണ്ടതുണ്ട്. കോടതിയില്‍ വിചാരണയിലുള്ള കേസുകള്‍ ശിക്ഷിക്കപ്പെട്ട കേസുകള്‍ എന്നിവയുണ്ടെങ്കില്‍ അതിന്റെ വിവരവും സ്ഥാനാര്‍ത്ഥി നല്‍കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി