കേരളം

കഞ്ചാവ്, ഒരു പൊതിക്ക് വില 200 രൂപ!; ഇടുക്കിയിൽ വൃദ്ധദമ്പതികൾ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ വൃദ്ധദമ്പതിമാരെ പിടികൂടി. ഇടുക്കി രാജാക്കാട് സ്വദേശികളായ വേണു വേലായുധന്‍ (67), ഭാര്യ ഓമന (60) എന്നിവരാണ് അറസ്റ്റിലായത്. 24 പൊതികളിലായി സൂക്ഷിച്ച 80 ഗ്രാം കഞ്ചാവ് ഇവരുട‌െ കടയിൽ നിന്ന് പി‌ടിച്ചെടുത്തു. 

പൊതിയൊന്നിന് 200 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. വേലായുധനും ഓമനയും നടത്തിയിരുന്ന ക‌ട കേന്ദ്രീകരിച്ച് കഞ്ചാവ് വാങ്ങുന്നതായും വില്‍പന നടത്തുന്നതായുമുള്ള ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പരിശോധന. ഉടുമ്പന്‍ചോല എക്സൈസ്‌ ഓഫീസിൻ്റെയും ഇൻ്റലിജന്‍സ് ബ്യൂറോയുടെയും സംയുക്ത പരിശോധനയിലാണ് അറസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല'; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എന്താണ് 'ടെയില്‍ ഗേറ്റിങ്', 3 സെക്കന്‍ഡ് റൂള്‍ അറിയാമോ?

'മമ്മൂട്ടി, മോഹൻലാൽ, തിലകൻ... ഈ ശ്രേണിയിലാണ് ടൊവിനോയും'; പിന്തുണയുമായി മധുപാൽ

മാഞ്ചസ്റ്ററിനെ വീഴ്ത്തി, ഗണ്ണേഴ്‌സ് പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ; തൊട്ടു പിന്നാലെ സിറ്റി