കേരളം

കോടിയേരി സ്ഥാനമൊഴിഞ്ഞു ; വിജയരാഘവന് ചുമതല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ സന്നദ്ധത ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. 

ചികില്‍സാ സംബന്ധമായ കാര്യങ്ങള്‍ക്കായി അവധി വേണമെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല. 

പകരം ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കോടിയേരിയുടെ സ്ഥാനമൊഴിയല്‍ കേന്ദ്രകമ്മിറ്റിയും പിബിയും അംഗീകരിച്ചിട്ടുണ്ട്. 

നേരത്തെ കോടിയേരി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയപ്പോല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. പകരം സെക്രട്ടേറിയറ്റ് സെന്റര്‍ കൂട്ടായി ചുമതല നിര്‍ഹവഹിക്കാനാണ് തീരുമാനിച്ചിരുന്നത്. 

മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍ ജയിലിലായതിന് പിന്നാലെയാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി