കേരളം

സ്വകാര്യ ലോഡ്ജില്‍വച്ച് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആലുവ സ്വദേശി മനാഫാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ജൂലൈയില്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മലപ്പുറത്ത് എസ് ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലും ആലുവ ഈസ്റ്റ്, എടത്തല എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സിത്രീ പീഡനം, പിടിച്ചുപറി കേസ്സുകളിലും ഏലൂര്‍ പോലീസ് സ്‌റ്റേഷനില്‍ കഞ്ചാവ് കേസ്സിലും പ്രതിയാണിയാള്‍. മനാഫിനെതിരേ 2019ല്‍ കാപ്പ പ്രകാരം എറണാകുളം റൂറലില്‍ കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം