കേരളം

മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് കോവിഡ്;  അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി എന്നോട് അടുപ്പം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാനും പരിശോധന നടത്തുവാനും അഭ്യര്‍ത്ഥിക്കുന്നു' ബീരേന്‍ സിങ് ട്വീറ്റ് ചെയ്തു.

മണിപ്പൂരില്‍ ഇതുവരെ 21636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3084 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18334 പേര്‍ രോഗമുക്തി നേടി.  218 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

അതേസമയം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ ്പട്ടേലിന്് ചികിത്സ. ആരോഗ്യനില തൃപ്തികരമാണെന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി