കേരളം

ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ സ്ഥാനാർഥി മരിച്ചു, ഹൃദയാഘാതം 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തദ്ദേശഭരണ തെരഞ്ഞടുപ്പിന് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെ സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചു.  കേരള കോൺഗ്രസിന്റെ (ജോസഫ്) സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന സുനിലാണ് (49) മരിച്ചത്. പാവറട്ടി പഞ്ചായത്തിൽ 14-ാം വാർഡിൽ നിന്നാണ് മത്സരിക്കാൻ ഉറച്ചിരുന്നത്. 

പ്രചാരണത്തിനുശേഷം ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള രേഖകൾ ശരിയാക്കി ഉച്ചയ്ക്ക് വീട്ടിലെത്തിയതാണ് സുനിൽ. ഭക്ഷണം കഴിച്ച് കിടന്ന് ഏറെ നേരം കഴിഞ്ഞും എഴുന്നേൽക്കാതായതിനെ തുടർന്ന് ഭാര്യ വിളിച്ചപ്പോഴാണ് അനക്കമില്ലെന്ന് കണ്ടത്. ഉടൻ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കേരള കോൺഗ്രസ് (ജോസഫ്) ദളിത് ഫ്രണ്ട് ജില്ലാ മുൻ സെക്രട്ടറി പരേതനായ ചെറിയ അയ്യപ്പന്റെ മകനാണ് സുനിൽ. സംസ്‌കാരം കോവിഡ്‌ പരിശോധനകൾക്കുശേഷം നടക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി