കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; വീണ്ടും മഴ ശക്തമാകുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തിയാര്‍ജ്ജിക്കും. ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ഈ ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിച്ച് ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലാവും കനത്ത മഴ എത്തിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കോട്ടു നീങ്ങി ശനിയാഴ്ച തീവ്ര ന്യൂനമര്‍ദമായി മാറും. ഇതോടെ കേരളത്തില്‍ രണ്ടു ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.  അടുത്തയാഴ്ചയോടെ കേരളത്തിലും തമിഴ്‌നാട്ടിലും സാമാന്യം ശക്തമായ മഴ തിരികെയെത്തും. മിന്നലിന്റെയും അല്‍പ്പം കാറ്റിന്റെയും അകമ്പടിയോടെ കേരളത്തിലെ ചില ജില്ലകളില്‍ പരക്കെയും വടക്കന്‍ ജില്ലകളില്‍ ഭാഗികമായുമായിരിക്കും മഴ പെയ്യുക.

ആകാശം തെളിയാന്‍ ഇടയുള്ളതിനാല്‍ താപനിലയിലും മാറ്റമുണ്ടാകും. കൊച്ചി വിമാനത്താവളത്തില്‍ 35 ഡിഗ്രി പകല്‍താപനിലയും പുനലൂരില്‍ പുലര്‍ച്ചെ 20 ഡിഗ്രി തണുപ്പും വെളളിയാഴ്ച അനുഭവപ്പെട്ടു. വരാന്‍ പോകുന്ന ശൈത്യകാലത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. അതേസമയം ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 20 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട തുലാമഴയില്‍ വന്‍കുറവാണ്് അനുഭവപ്പെട്ടത്.  42 സെമീ ശരാശരി മഴയുടെ സ്ഥാനത്ത് ലഭിച്ചത് 30 സെമീ മാത്രം. കാസര്‍കോട് മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്. 14 ശതമാനം അധികം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ