കേരളം

നാമനിര്‍ദേശ പത്രികയില്‍ വ്യാജ ഒപ്പെന്ന് പരാതി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചു; കണ്ണൂരില്‍ ഒരു വാര്‍ഡില്‍ക്കൂടി സിപിഎമ്മിന് എതിരില്ലാതെ ജയം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ജില്ലയില്‍ ഒരു വാര്‍ഡില്‍ കൂടി സിപിഎമ്മിന് എതിരില്ലാതെ ജയം. തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതോടെയാണ് സിപിഎം സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചത്. പത്രികയില്‍ നാമനിര്‍ദേശകന്റെ ഒപ്പ് വ്യാജമാണെന്ന പരാതി ഉയര്‍ന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു.

അതേസമയം, നാമനിര്‍ദേശകനായ കോണ്‍ഗ്രസ് അനുഭാവി പരാതി നല്‍കിയത് സിപിഎമ്മിന്റെ ഭീഷണിക്കു വഴങ്ങിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  മമ്പള്ളിക്കുന്നില്‍ കഴിഞ്ഞ തവണ സിപിഎം 671, കോണ്‍ഗ്രസ് 96, ബിജെപി 65 എന്നതായിരുന്നു വോട്ടുനില. ഇത്തവണ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. ഇതോടെ എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം 16 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍