കേരളം

പമ്പയില്‍ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

സമകാലിക മലയാളം ഡെസ്ക്

പമ്പ: പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം വിജിലന്‍സിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ദേവസ്വം മരാമത്തിലെ ഓവര്‍സീയര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.  മരാമത്തിലെ ഓവര്‍സിയര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം നല്‍കി.


കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ശബരിമലയില്‍ തീര്‍ഥാടന്നം തുടരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം തീര്‍ഥാടകര്‍ക്കും മറ്റ് ദിവസങ്ങളില്‍ ആയിരം പേര്‍ക്കുമാണ് പ്രവേശനം. അതേസമയം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്