കേരളം

ജില്ലാ കളക്ടര്‍ നേരിട്ടിറങ്ങി; അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളാണ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരില്‍ നിന്ന് പിഴയീടാക്കാനും നിര്‍ദേശിച്ചു. ഇതേക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുസ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചട്ടംലംഘിച്ച് സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ ഉടനെ നീക്കം ചെയ്യും. കുറ്റക്കാരില്‍ നിന്ന് പിഴയീടാക്കുകയും ചെയ്യും. പ്രചരണ രംഗത്തെ മേല്‍നോട്ടത്തിനായി ജില്ലാ  താലൂക്ക് അടിസ്ഥാനത്തില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. 

പ്‌ളാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കള്‍ പ്രചരണത്തിനായി ഉപയോഗിക്കരുത്. സര്‍ക്കാര്‍ ഓഫീസുകള്‍, കോമ്പൗണ്ടുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രചരണം പാടില്ല. കൊച്ചി മെട്രോയുടെ തൂണുകളും കെട്ടിടങ്ങളും പ്രചരണ വസ്തുക്കള്‍ പതിപ്പിക്കാന്‍ ഉപയോഗിക്കരുത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചുവരുകളും സ്ഥലങ്ങളും മുന്‍കൂട്ടിയുള്ള അനുവാദത്തോടെ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആന്റി ഡീ ഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു