കേരളം

സെപ്തംബറിൽ മാത്രം പെയ്തത് റെക്കോർഡ് മഴ; 1878ന് ശേഷം ആദ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സെപ്റ്റംബറിൽ സംസ്ഥാനത്ത് ലഭിച്ചത് റെക്കോർഡ് മഴ.  60.17 സെമീ മഴയാണ് സംസ്ഥാനത്തു സെപ്തംബറിൽ പെയ്തത്. 1878 സെപ്റ്റംബറിൽ പെയ്ത 58.61 സെമീ മഴയുടെ റെക്കോർഡാണ് ഈ വർഷം മറികടന്നത്. 

ജൂൺ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30ന് അവസാനിക്കുന്ന കാലവർഷ സീസണിലും കേരളത്തിൽ നല്ല മഴ ലഭിച്ചു. 222.79 സെമീ മഴയാണ് ഈ കാലയളവിൽ ലഭിച്ചത്. 204.92 സെമീ ആയിരുന്നു ഈ സമയം ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ. ഇതോടെ ഈ വർഷം ലഭിച്ചത് 9% അധികമഴ. 

ശരാശരിയേക്കാൾ കൂടുതൽ മഴ സംസ്ഥാനത്ത് ലഭിക്കുന്നത് ഇത് തുടർച്ചയായ മൂന്നാം വർഷമാണ്. കാസർകോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 360.56 സെമീ. കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്തും, 115.37 സെമീ. വയനാട്, മലപ്പുറം, തൃശൂർ, ഇടുക്കി ജില്ലകളൊഴികെ ബാക്കി പത്തിടത്തും ശരാശരിയേക്കാൾ അധികം മഴ കിട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു