കേരളം

കോവിഡ് കാലത്ത് ജോലി ഇല്ലാതായ‌ി, കപ്പ വിറ്റ് വരുമനം കണ്ടെത്തി മദ്രസ അധ്യാപകന്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോവിഡ് പ്രതിസന്ധിക്കിടയിൽ ജോലി നഷ്ടപ്പെട്ടപ്പോൾ കപ്പ വിൽപ്പന നടത്തി കുടുംബം പുലർത്തുകയാണ് മദ്രസ അധ്യാപകന്‍. മലപ്പുറം മങ്കട സ്വദേശിയായ അബ്ദുസ്സലാം ആണ് കോഴിക്കോട് പാലക്കാട് നാഷണൽ ഹൈവേ റോഡരികിലിരുന്ന് കപ്പ വിൽപ്പന നടത്തുന്നത്. ഏഴ് മാസത്തോളമായി നിത്യചിലവിനുള്ള പണം അബ്ദുസ്സലാം കണ്ടെത്തുന്നത് ഇങ്ങനെയാണ്.

മങ്കടയിലെ ഒരു മദ്രസയിൽ ആയിരുന്നു അബ്ദുസ്സലാം ജോലി നോക്കിയിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനുള്ള സർക്കാർ തീരുമാനം വന്നതോടെ മദ്രസയും അടച്ചിട്ടു. ഇതോടെ വരുമാനം നിലച്ചതോടെയാണ് അബ്ദുസ്സലാം കപ്പ വില്‍പ്പന നടത്താന്‍ തീരുമാനിക്കുന്നത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി