കേരളം

കോവിഡ് ബാധിച്ച് മരിച്ചയാൾക്ക് പകരം അജ്ഞാതന്റെ മൃതദേഹം; അറിഞ്ഞത് സംസ്കാരത്തിന് ശേഷം; തിരുവനന്തപുരം മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് പകരം അജ്ഞാതന്റെ മൃതദേഹം നൽകിയതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നാണ് മൃതദേഹം മാറി നൽകിയത്. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരമാണ് കുടുംബത്തിന് മറ്റൊരു മൃതദേഹം നൽകിയത്. 

ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് മൃതദേഹം മാറിയത് അറിയുന്നത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിന്റെ നിർദേശാനുസരണം ആർ എം ഒ ആണ് അന്വേഷണം നടത്തുന്നത്. 

മൃതദേഹം കൈമാറിയ മോർച്ചറി ജീവനക്കാർക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷണം. അതേസമയം സംസ്കരിക്കുന്നതിന് തൊട്ടുമുൻപ് ദേവരാജന്റെ മകൻ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ