കേരളം

‘എന്റെ കെഎസ്ആർടിസി’ നാളെമുതൽ; ടിക്കറ്റ് ബുക്ക് ചെയ്യാനും ബസ് സമയം പറഞ്ഞുതരാനും ആപ്പ്  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മൊബൈൽ ആപ് ‘എന്റെ കെഎസ്ആർടിസി’ (Ente KSRTC) നാളെ പുറത്തിറക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്യാനും കെഎസ്ആർടിസി ബസ് ഏതു വഴി എപ്പോൾ എത്തുമെന്നും നിലവിൽ എവിടെയെത്തിയെന്നും അറിയാനും ആപ്പ് ഉപയോ​ഗുക്കാം. 

ജനതാ സർവീസ് എന്ന് പേരിട്ടിരിക്കുന്ന കെഎസ്ആർടിസിയുടെ പുതിയ അൺ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളുടെയും കെഎസ്ആർടിസിയുടെ പുതിയ പാഴ്സൽ സർവീസായ കെഎസ്ആർടിസി ലോജിസ്‌റ്റിക്‌സിന്റെയും ലോഗോ പ്രകാശനവും ഉദ്ഘാടന ചടങ്ങിൽ നടക്കും. ആൻഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ എന്റെ കെഎസ്ആർടിസി ആപ് ലഭ്യമാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

5500 ബസുകളിൽ ഇതിനായി ജിപിഎസ്  സ്ഥാപിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ബസിൽ യാത്ര ചെയ്യുന്നവർക്ക് ആപ് പ്രയോജനപ്പെടും. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് എഴുതിക്കാണിക്കും. ഒപ്പം വാർത്തയും പാട്ടും കേൾക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്