കേരളം

ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയവരില്‍ ഐടി വിദഗ്ധരും ; 41 പേര്‍ അറസ്റ്റില്‍, 268 കേസുകള്‍ , 285 ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി നടത്തിയ പരിശോധനയില്‍ 41 പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നു. ഓപ്പറേഷന്‍ 'പി ഹണ്ട്' എന്ന പേരിലായിരുന്നു സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. 

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരാണ് കുടുങ്ങിയത്. 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനമൊട്ടാകെ 326 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. 

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ