കേരളം

മഹാരാഷ്ട്രയില്‍ ഇന്ന് 12,258 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ 9,993 പേര്‍; രോഗമുക്തിയില്‍ വന്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,258 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,65,911, ആയി. 2,47,023 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

370പേര്‍ 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 38,717പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക് 2.64 ശതമാനമായി കുറഞ്ഞു.

ഇന്ന് 17,141പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 11,79,726 ആയി. 80.48ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്.

കര്‍ണാടകയില്‍ ഇന്ന് 9,993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  10,228പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 91 പേര്‍ മരിച്ചു.  ഇതുവരെ 6,57,705പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 5,33,074 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായാണ് കണക്കുകള്‍. ഇതുവരെ മരിച്ചവരുടെ എണ്ണം  9,461 ാണ്. 1,15,151 സജീവകേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്