കേരളം

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടു, വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ക്വട്ടേഷൻ കൊടുത്ത് 18കാരൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ  മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതായി പരാതി. 18 കാരനാണ് ടെസ്റ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ ക്വട്ടേഷൻ കൊടുത്തത്. എറണാകുളം ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ ടി കിഷോർകുമാറാണ് പൊലീസിനു പരാതി നൽകിയത്. 

ഡ്രൈവിങ് ടെസ്റ്റിൽ ​ഗ്രൗണ്ട് ടെസ്റ്റ് യുവാവ് പാസിയിരുന്നു. എന്നാൽ റോസ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് എംവിഐക്കെതിരെ ക്വട്ടേഷൻ നൽകിയത്. തുടർന്ന് ക്വട്ടേഷൻ ലഭിച്ചയാൾ ഭീഷണിയുമായി രം​ഗത്തെത്തിയതോടെയാണ് ഇൻസ്പെക്ടർ പരാതി നൽകിയത്. സിവിൻ സ്റ്റേഷൻ ലിഫ്റ്റിനു സമീപം വച്ച് അസഭ്യം പറയുകയും പുറത്തേക്കിറങ്ങിയ തന്നെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം