കേരളം

തലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട; നാലു കോടിയുടെ കഞ്ചാവും ഹാഷിഷും പിടിച്ചെടുത്തു; നാലുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട. കിളിമാനൂരിന് സമീപം നഗരൂരില്‍ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്‌സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം ആലങ്കോട് സ്വദേശികളായ റിയാസ്, ജസീം, തൃശൂര്‍ സ്വദേശി ഫൈസല്‍, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. നാലുകോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. 

എക്‌സൈസ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. നാല് പേര്‍ ചേര്‍ന്ന് രണ്ട് വാഹനങ്ങളിലായി 100 കിലോ കഞ്ചാവും മൂന്ന് പാക്കറ്റിലായി ഹാഷിഷ് ഓയിലും കടത്തുകയായിരുന്നു. പ്രതികളുടെ മറ്റ് ബന്ധങ്ങളും അന്വേഷിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്