കേരളം

7 മാസത്തിനിടെ തൃശൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചത് 3 തവണ, രാജ്യത്ത് ആദ്യം; അന്വേഷിക്കാൻ ഐസിഎംആർ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; മൂന്ന് തവണ കോവിഡ് ബാധിതനായ യുവാവിനെക്കുറിച്ച് പഠനം നടത്താൻ ഐസിഎംആർ.  പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോ​ഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. കൂടുതൽ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുൻ പരിശോധനാ വിവരങ്ങളും ശേഖരിച്ചു. 

മാർച്ചിൽ മസ്കത്തിലെ ജോലി സ്ഥലത്തുവച്ചാണ് ആദ്യമായി സാവിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. തൃശൂരിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.  മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം വീണ്ടും നെഗറ്റീവായെങ്കിലും 2 മാസം കഴിഞ്ഞപ്പോൾ വീണ്ടും പോസിറ്റീവായി. സാവിയോ പറയുന്ന വിവരങ്ങൾ ശരിയായാൽ 3 തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യത്തെ വ്യക്തിയാകും സാവിയോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്